തൃശൂർ: യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ തൃശൂർ സ്വദേശി അറസ്റ്റിൽ. മുൻ കാമുകിയുടെ നഗ്നചിത്രങ്ങൾ വാട്സാപ്പ് സ്റ്റാറ്റസാക്കി പ്രചരിപ്പിച്ച തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി അനിൽ കുമാറാണ് പിടിയിലായത്. മുൻ കാമുകിയോടുള്ള പക മൂത്താണ് യുവാവ് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത്.
മുൻ കാമുകിയോടുള്ള പ്രതികാരം യുവാവ് തീർത്തത് അവളുടെ നഗ്നചിത്രങ്ങൾ വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കി. ഒടുവിൽ ഇയാൾ പൊലീസ് വലയിലുമായി. സംഭവം നടന്നത് തൃശൂർ ഇരിങ്ങാലക്കുടയിലാണ്. മുളങ്കുന്നതുകാവ് സ്വദേശിയായ അനിൽകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെയാണ്. കുഴിക്കാട്ടുകോണം സ്വദേശിയായ യുവതിയുമായി അനിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരു മാസത്തോളം ഒരുമിച്ച് കഴിയുകയും ചെയ്തു. എന്നാൽ പിന്നീട് ഇവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ വന്നതോടെ യുവതി ഇയാളെ വിട്ടു പോവുകയായിരുന്നു. ഇതോടെ അനിലിന് കാമുകിയോട് പ്രതികാരമായി.
തന്നെ ഇട്ടു പോയ കാമുകിയോട് അനിൽ പ്രതികാരം ചെയ്തത് അവളുടെ നഗ്നചിത്രം വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് ആക്കിക്കൊണ്ടാണ്. ഇതോടെ യുവതി അയാൾക്കെതിരെ പരാതി നൽകി. തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതേസമയം ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്.