മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചിയില്‍ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ജനവാസ കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന അമരാവതി ശ്രീഹനുമാന് കോവിലിലാണ് മോഷണം നടന്നത്. രാത്രി 12ന് ശേഷമാണ് കവര്‍ച്ച നടന്നിരിക്കുന്നത്.
അതുവരെ ക്ഷേത്രത്തില്‍ ആളുണ്ടായിരുന്നുവെന്നാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും പറയുന്നത്. ക്ഷേത്രം കുത്തിത്തുറന്ന് ഭണ്ഡാരം തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.
പുലര്‍ച്ചെ 5.30 ഓടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. വലിയ താഴുകള്‍ അതിവിദഗ്ധമായി തുറന്നാണ് കവര്‍ച്ച ചെയ്തിരിക്കുന്നതെന്ന് വ്യക്തം. ഫോര്‍ട്ടു കൊച്ചി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം. ഒന്നര മാസത്തെ ഭണ്ഡാരപ്പണമാണ് നഷ്ടമായിരിക്കുന്നത്. വിരലടയാള വിദഗ്ധരുടെ സഹായം പോലീസ് തേടിയിട്ടുണ്ട്.