റാന്നി: ഇന്ത്യന്‍ ഭരണഘടന കത്തിക്കാന്‍ ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകനായ അഭിഭാഷകനെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തു.
ഭാരത് വികാസ് സംഘം സംസ്ഥാന നേതാവും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ മുരളീധരന് ഉണ്ണിത്താനാണ് ഭരണഘടനയെ ആക്ഷേപിച്ച് പൊതുവേദിയില്‍ പ്രസംഗിച്ചത്.
ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ കുമ്പഴയില്‍ ഹൈന്ദവ സംഘടനകള്‍ നടത്തിയ പ്രതിഷേധ യോഗത്തിലാണ് മുരളീധരന് ഉണ്ണിത്താന് ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചത്.
ഭരണഘടന കോട്ടിട്ട കുറെ സായിപ്പന്മാര് ഉണ്ടാക്കിയതാണെന്നും കത്തിച്ചുകളയേണ്ട കാലം കഴിഞ്ഞെന്നുമായിരുന്നു മുരളീധരന്റെ പ്രസ്താവന. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
എഐഎസ്എഫ് മണ്ഡലം സെക്രട്ടറി വിപിന്‍ ബാബുവിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ദേശത്തിന്റെ മഹത്വത്തെ അപമാനിച്ചതിനാണ് കേസ്. പ്രസംഗത്തിന്റെ ദൃശ്യം പോലിസ് ശേഖരിച്ചു. ഉണ്ണിത്താനെ അടുത്ത ദിവസം ചോദ്യം ചെയ്യും.