കൊല്ലം: പൊന്നോമന പിറന്നപ്പോള്‍, കട്ട മമ്മൂട്ടി ഫാനായ പുനലൂരുകാരന് ലിബുവിന് പേരിടാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടി വന്നില്ലായിരുന്നു. തന്റെ ആരാധനാപാത്രമായ മമ്മൂട്ടിയുടെ, ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ അബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരായ ”ഡെറിക്ക് എബ്രഹാം” എന്ന് തന്നെ കുഞ്ഞിന് പേരിട്ടു.
ഈ വാര്‍ത്ത ലിബു തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മറ്റുള്ളവരെ അറിയിച്ചത്. അപ്പോള്‍ മുതല്‍ നാനാഭാഗത്തുള്ള മമ്മൂട്ടി ആരാധകരുടെ സ്നേഹോഷ്മളമായ അഭിനന്ദനപ്രവാഹമാണ് ലിബുവിന് ലഭിക്കുന്നത്.
”To, Haneef Adeni
പുനലൂർ സ്വദേശി Libu Abraham George, കട്ട ഇക്കാ ഫാൻ, നമ്മുടെ സുഹൃത്ത്
കുറച്ചു ദിവസങ്ങൾക്കു മുൻപ് വിളിച്ചപ്പോൾ പറഞ്ഞു, ഭാര്യയുടെ ഡെലിവറി അടുത്തു, ഹോസ്പിറ്റലിൽ ആണെന്ന്.
കഴിഞ്ഞ ദിവസം പുലർച്ചെ 3 മണി കഴിഞ്ഞു കാണും, വിളിച്ചിട്ട് പറഞ്ഞു, ഭാര്യ പ്രസവിച്ചു, ആൺ കുട്ടി, എല്ലാം നല്ല രീതിയിൽ, സന്തോഷം.
അര മണിക്കൂറിനുള്ളിൽ വീണ്ടും വിളിച്ചിട്ടു പറഞ്ഞു, കുഞ്ഞിനൊരു പേര് വേണം.
ലിബുവിന്റെ പള്ളിയിലെ പേര് #ജോർജ്ജ്, ലിബുവിന്റെ അപ്പന്റെ പേര് #എബ്രഹാം, ഇതിന്റെ രണ്ടിന്റെയോ കൂടെ മരണമാസ് പേര് ടെറിക്കും കൂടി ചേർത്ത് #ഡെറിക്_എബ്രഹാം_ജോർജ് എന്നാക്കിയാൽ കിടുവാകില്ലേ എന്ന്.
വെളുപ്പാൻ കാലത്ത് ഉറക്കത്തിൽ നിന്നെഴുനേറ്റിരുന്ന എന്റെ കണ്ണുകൾ വരെ തള്ളിപ്പോയി.
Deric Abraham George !!
ഒരു കട്ട ഇക്കാ ഫാനിന്റെ മകന് ഇടാൻ ഇതിലും കിടിലൻ പേര് വേറെയെന്തുണ്ട് ?
നമ്മൾ പച്ചക്കൊടി കാണിച്ചു.
രാവിലെ വീട്ടുകാരോട് സംസാരിച്ചിട്ട് തീരുമാനമാക്കാം എന്നും പറഞ്ഞ് ഫോൺ വെച്ചു.
അടുത്ത ദിവസം വീട്ടുകാരുടേയും ബന്ധു മിത്രാദികളുടേയും സമ്മതത്തോടെ ചെറുക്കന് പേര് വീണു, #Deric_Abraham_George !!
കുഞ്ഞിന്റെ ഓരോ ഭാഗ്യങ്ങളെ !”