കൊച്ചി: മീ ടൂ ക്യാംപെയിന് സിനിമാമേഖലയെ പിടിച്ചുലച്ചുകൊണ്ടിരിക്കുമ്പോള് രാഷ്ട്രീയ രംഗത്തെക്കും മീടൂ വ്യാപിപ്പിക്കുന്നതായി സൂചന. മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജ്ജാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായെത്തുന്നത്.
‘മീ ടൂ’ എന്നാണ് ശോഭനാ ജോര്‍ജ്ജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതിന്റെ താഴെ നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. കോണ്ഗ്രസ്സുകാര് പരിഹസിച്ചും സിപിഎം കാര്‍ അനുകൂലിച്ചുമാണ് കമന്റ്. എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പറയൂ എന്ന് ധൈര്യം കൊടുക്കുന്നതും കാണാം.
ചിലരുടെ പരിഹാസം ട്രെയിന്‍ പിടിച്ചു വരേണ്ടി വരുമെന്നാണ്. മറ്റ് ചിലര്‍ മുന്നറിയിപ്പുമായി രംഗത്തുണ്ട്, വേണ്ട കേരള രാഷ്ട്രീയം മലീമസമാകും എന്നാണ് മുന്നറിയിപ്പ്. എന്തായാലും വരും ദിവസങ്ങളില്‍ മീ ടൂ ക്യാംപെയിന് രാഷ്രീയ മുതലെടുപ്പുകള്‍ക്കായി ഉപയോഗിക്കപ്പെടുമെന്ന സൂചനയാണ് കാണുന്നത്.