കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അന്വേഷണത്തില്‍ സംതൃപ്തിയുണ്ടെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. പോലീസിനെ സമ്മര്‍ദത്തിലാക്കരുത് അത് അന്വോഷണത്തെ മോഷമായി ബാധിക്കുമെന്നും കോടതി ചൂണ്ടക്കാട്ടി. കേസില്‍ അറസ്റ്റ് ഉണ്ടാകുന്നില്ല,അന്വേഷണം നീണ്ടുപോകുന്നു തുടങ്ങിയ കാര്യങ്ങള്‍ ചുണ്ടിക്കാട്ടി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്.
പഴയ കേസായതിനാല്‍ അന്വോഷണത്തിന് കാലതാമസമെടുക്കുന്നത് സ്വാഭാവികമാണെന്നും
ഹര്‍ജിക്കാര്‍ കുറച്ചുകൂടി കാത്തിരിക്കണമെന്നും. തെളിവുകള്‍ പോലീസ് ശേഖരിച്ചതിനാല്‍ നശിപ്പിക്കുമെന്ന പേടിവേണ്ടെന്നും കോടതി പറഞ്ഞു. അറസ്റ്റിനേക്കാള്‍ വലുതല്ലേ ശിക്ഷയെന്നും കോടതി ചോദിച്ചു. അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിര്‍ബന്ധിക്കാനാകില്ല. അത് എപ്പോള്‍ വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാം. പരാതി പറയാന്‍ മൂന്ന് വര്‍ഷം കാത്തിരുന്നു. അതുപോലെ അന്വേഷണം പൂര്‍ത്തിയാകാന്‍ പരാതിക്കാര്‍ കാത്തിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. അതോടൊപ്പം സിബിഐ അന്വോഷണം വേണമെന്നത് ഇപ്പോള്‍ പരിഗണനയിലില്ലെന്നും കോടതി വ്യക്തമാക്കി.
ഓഗസ്റ്റ് 9 ന് ശേഷം കേസിലെ തുടര്‍ നടപടികള്‍ സംബന്ധിച്ച് 25 പേജുള്ള വസ്തുതാ റിപ്പോര്‍ട്ട് സര്‍ക്കാര്‍ രാവിലെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.