മൂന്നാര്‍:പ്രളയത്തെ അതിജീവിച്ച മൂന്നാറിലെ നീല വസന്തം കാണാന്‍ വിധിയെ അതിജീവിച്ച നീരജ് എത്തി. പ്രളയം തകര്‍ത്തെറിഞ്ഞ മൂന്നാറിലേക്ക് പ്രതിസന്ധികളെയും തകര്‍ന്ന റോഡുകളെയുമെല്ലാം മറികടന്നാണ് ഒറ്റക്കാലില്‍ നീരജ് ഉയരങ്ങളുടെ കൊടുമുടി താണ്ടിയെത്തിയത്.
12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി കാണുകയെന്നത് നീരജിന്റെ യാത്രാസ്വപ്നങ്ങളിലൊന്നായിരുന്നു. സ്വപ്നങ്ങള്‍ക്ക് വര്‍ണം വിതറുന്ന കാലത്ത്, എട്ടാമത്തെ വയസിലാണ് ദുരന്തം നീരജിനെ തേടിയെത്തുന്നത്. അര്‍ബുദത്തെ തുടര്‍ന്ന് ഒരു കാല് മുറിച്ചുമാറ്റേണ്ടി വന്നു. വിധിയുടെ ക്രൂരതയോട് നീരജ് ഒട്ടും പരിഭവിച്ചില്ല.
തന്റെ ഭാവിയോര്‍ത്തു ദുഃഖിച്ചിരിക്കാനും നീരജ് തയാറായില്ല. തന്റെ സ്വപ്നങ്ങള്‍ക്ക് ഇതൊന്നും ഒരു പരിമിതികളേയല്ലെന്ന് നീരജ് ജീവിതം കൊണ്ട് തെളിയിച്ചു. യാത്രകള്‍ നീരജിന് കൂടുതല്‍ ഉൗര്‍ജ്ജവും ആവേശവും പകരുകയാണ്.
ആലുവ സ്വദേശിയായ മേജര്‍ പ്രഫസര്‍ സിഎം ബേബിയുടെയും ഷൈലയുടെയും മകനാണ് നീരജ് ബേബി ജോര്‍ജ്.
ബോഡിനായകനൂരിലെ കുറങ്ങണി യാത്രയും മൂന്നാര്‍- കൊടൈക്കനാല്‍ ട്രെക്കിങും സ്കോട്ട്ലാന്‍ഡിലെ ബെന്നവിസ് മലയും നീരജിന് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.