കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന് എഫ് സിയെ മുന്‍ ചാമ്പ്യന്മാരായ എടികെ (2-1) തോല്‍പ്പിച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്സിക്ക് ഇത് നാലാമത്തെ തോല്‍വിയാണ്.
കൊല്‍ക്കത്തയ്ക്കായി കാലു ഉച്ച (3), ജോണ്‍ ജോണ്സണ് (13) എന്നിവര്‍ ലക്ഷ്യം കണ്ടു. ചെന്നൈയിന്റെ ഗോള്‍ 17ാം മിനിറ്റില്‍ കാര്‍ലോസ് സാലോമിന്റെ വകയായിരുന്നു.
ഈ വിജയത്തോടെ എടികെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറി. അഞ്ചുമത്സരങ്ങളില്‍ രണ്ടു ജയമടക്കം ഏഴുപോയന്റാണ് അവരുടെ സമ്പാദ്യം. ലീഗില്‍ ഒരു പോയന്റ് മാത്രമുള്ള ചെന്നൈയിന് ഒമ്പതാം സ്ഥാനത്താണ്. ഐഎസ്എല്ലില്‍ മുന്നില്‍ ഉള്ളത് എട്ടു പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ്.