ട്രോളന്മാരുടെ ഇഷ്ടതാരം ദശമൂലം ദാമു ഇനി നായകന്. മണവാളനും രമണനും ശേഷം ട്രോളന്മാരുടെ ഇപ്പോഴത്തെ ഇഷ്ടതാരമാണ് മമ്മൂട്ടിയുടെ ചട്ടമ്പി നാടില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ദശമൂലം ദാമു.
ട്രോള്‍ രംഗത്തെ ഇപ്പോഴത്തെ രാജാവായ ദാമുവിനെ നായകനാക്കി ഒരു സിനിമയെടുക്കണമെന്ന് സംവിധായകന് ഷാഫിയോട് അടുത്തിടെ ദാമുവിന്റെ ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇതിനോട് വ്യക്തമായി പ്രതികരിക്കാത്ത ഷാഫി ഇപ്പോള്‍ ആരാധകര്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്.
ദശമൂലം ദാമുവിനെ ടൈറ്റില്‍ റോളില്‍ അവതരിപ്പിക്കുന്ന ഒരു ചിത്രം താമസിക്കാതെ തന്നെ ഉണ്ടാകുമെന്നാണ് സംവിധായകന് പറയുന്നത്. ദാമുവിനെ നായകനാക്കി ചെയ്യാന്‍
പറ്റിയ ഒരു കഥ തന്റെ പക്കലുണ്ടെന്നും ,ഹാസ്യത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് ദശമൂലം ദാമുവിന്റെ കഥയെക്കുറിച്ച് സുരാജിനെ അറിയിച്ചെന്നും താരം വളരെ സന്തോഷത്തിലാണെന്നും ഷാഫി പറഞ്ഞു.