അല്ലു അർജുൻ നായകനായ ത്രില്ലർ ചിത്രം പുഷ്പയിലെ വില്ലൻ മലയാളികളുടെ സൂപ്പർ താരം ഫഹദ് ഫാസിൽ ആണ്. ഭൻവർ സിംഗ് ഷെഖാവത്ത് എന്ന് ക്രൂരനും അഴിമതിക്കാരനുമായ പൊലീസ് ഓഫീസറെയാണ് ഫഹദ് ഫാസിൽ അവതരിപ്പിക്കുന്നത്.തല മൊത്തം മൊട്ടയടിച്ച് കട്ടി മീശയിൽ രൗദ്രഭാലത്തിൽ നിൽക്കുന്ന ഫഹദ് ഫാസിലിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.
തിന്മയുടെ പ്രതിരൂപമായ ഒരാൾ എന്ന് പുഷ്പ ടീം ഭൻവർ സിംഗ് ഷെഖാവത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലു അർജുൻ പുഷ്പരാജ് എന്ന ചന്ദനക്കള്ളക്കടത്തുകാരനെ അവതരിപ്പിക്കുന്ന സിനിമ രണ്ട് ഭാഗങ്ങളിലായാണ് പ്രേക്ഷകരിലെത്തുക. ഒരു പാൻ ഇന്ത്യൻ ബിഗ് ബജറ്റ് സിനിമയിൽ ഫഹദ് ഫാസിൽ മുഴുനീള നെഗറ്റീവ് റോളിലെത്തുന്നുവെന്ന പ്രത്യേകതയും പുഷ്പയിൽ ഉണ്ട്.
രശ്മിക മന്ദാന, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം.മുറ്റംസെട്ടി മീഡിയയുമായി ചേർന്ന് മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Meet the #VillainOfPushpa 🔥
The most talented #FahadhFaasil turns into menacing BHANWAR SINGH SHEKHAWAT(IPS) to lock horns with our #PushpaRaj 👊#PushpaTheRise #ThaggedheLe 🤙@alluarjun @iamRashmika @Dhananjayaka @aryasukku @ThisIsDSP @resulp @adityamusic @MythriOfficial pic.twitter.com/P0yNiX0Ruo
— Pushpa (@PushpaMovie) August 28, 2021