ബാലതാരമായിരുന്ന എസ്തര് നായികയായി എത്തുന്ന ഓളിന്റെ ടീസര്‍ പുറത്തിറങ്ങി. ടിഡി രാമകൃഷ്ണന്റെ തിരക്കഥയില്‍ ഷാജി എന്‍ കരുണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ പ്രണയവുമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ നായകനായി എത്തുന്നത് യുവ താരം ഷെയ്ന് നിഗം ആണ്. കനി കുസൃതി, കാഞ്ചന, കാദംബരി ശിവായ, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഡോ. എവി അനൂപാണ് ഓള് നിര്‍മ്മിക്കുന്നത്.