കൊച്ചി: മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ‘ഒടിയന്’എന്ന ചിത്രത്തിനു വേണ്ടി ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രം പുതുചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആരാധകര്‍ക്കായി നിരവധി സര്‍പ്രൈസുകളും അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി ഒരുക്കിയിരുന്നു. ഇത്തരത്തില്‍ ഒന്നായിരുന്നു ഒടിയന്റെ മൊബൈല്‍ ആപ്പ്.
എന്നാല്‍ ആപ്പ് പുറത്ത് വിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പിന്റെ സെര്‍വര്‍ തകര്‍ന്നു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ആരാധകരുടെ ഒരുമിച്ചുള്ള തള്ളി കയറ്റമാണ് സെര്‍വര്‍ പണിമുടക്കാന്‍ കാരണം.
ആപ്പ് പുറത്തിറക്കി 30 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു ലക്ഷം പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. മിനിറ്റില്‍ 300ല്‍ അധികം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. സെര്‍വര്‍ പണിമുടക്കിയത് ആരാധകരെ നിരാശയിലാക്കി.
എന്നാല്‍ പ്രശ്നങ്ങള്‍ ഉടന്‍ തന്നെ പരിഹരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകന് ശ്രീകുമാര്‍ മേനോന് അറിയിച്ചു. ആപ്പിന്റെ സെര്‍വര്‍ ഉടന്‍ തന്നെ ശരിയാക്കി പ്രവര്‍ത്തന സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.