നേപ്പിയര്‍: മാര്ട്ടിന് ഗുപ്റ്റിലാണ് ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസീലന്‍ഡ് വിജയിച്ചപ്പോള്‍ കളിയിലെ താരമായത്. 103 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഗുപ്റ്റില്‍ 116 പന്തില്‍ 117 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 233 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡിന്റെ വിജയത്തില്‍ ഈ സെഞ്ചുറി ഇന്നിങ്ങ്സ് നിര്‍ണായകമായിരുന്നു.
മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം വാങ്ങിയ എത്തിയ ഗുപ്റ്റിലിനെ മറ്റൊരു ‘സര്‍പ്രൈസും’ കാത്തിരിക്കുന്നുണ്ടായിരുന്നു. ഗുപ്റ്റിലിന്റെ ഭാര്യ ലോറ മക്ഗോള്ഡ്രിക്കായിരുന്നു സമ്മാനദാനച്ചടങ്ങിലെ അവതാരക. തികച്ചും പ്രൊഫഷണലായിട്ടായിരുന്നു ലോറ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ ഗുപ്റ്റില്‍ ഉത്തരങ്ങള്‍ നല്‍കിയത്.
— Dhoni Fan (@WastingBalls) February 13, 2019
ന്യൂസീലന്‍ഡിന്റെ വിജയം എട്ടു വിക്കറ്റിനായിരുന്നു. ബംഗ്ലാദേശിനെതിരേ നടന്നത് ഇന്ത്യക്കെതിരായ ട്വന്റി20 പരമ്പര വിജയത്തിന് ശേഷം ന്യൂസീലന്‍ഡിന്റെ അടുത്ത മത്സരമായിരുന്നു. ഈ വിജയത്തോടെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ആതിഥേയര്‍ 10ത്തിന് ലീഡെടുത്തു.