കൊല്ലം: കേരളത്തെ നടുക്കിയ ഉത്ര വധക്കേസില്‍ വിധി ഇന്ന്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസിലെ പ്രതിയായ സൂരജിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു.
സൂരജിന് ലഭിക്കുന്ന ശിക്ഷ മാതൃകാപരമായിരിക്കണമെന്ന് ഉത്രയുടെ കുടുംബം പ്രതികരിച്ചു. ഇനിയൊരു കുടുംബത്തിനും ഈ അവസ്ഥ വരരുതെന്നും മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം, സൂരജിന്റെ കുടുംബം വിധിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
ഉത്ര വധക്കേസ് പ്രതി അതി സമര്‍ത്ഥനും ക്രൂരനുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പ്രതികരിച്ചു. അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായി. പ്രതിക്ക് പരമാവധി ശിക്ഷ പ്രതീക്ഷിക്കുന്നു. ദൃക്സാക്ഷികളില്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചുവെന്നും എസ് പി ഹരിശങ്കര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.