അവസാന നിമിഷം വരെ കാന്‍സറിനോട് പടപൊരുതി ഒടുവില്‍ നടി ശരണ്യ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ദീര്‍ഘനാളായി കാന്‍സര്‍ ചികിത്സയിലായിരുന്ന നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കാനസര്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മേയ് 23ന് ശരണ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെ ന്യുമോണിയയും പിടിപെടുകയായിരുന്നു. കോവിഡ് മുക്തയായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങളെ തുടര്‍ന്നു വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്ഥിതി പിന്നീടു വഷളാവുകയായിരുന്നു. നിരവധിത്തവണ ട്യൂമറിനെ തോല്‍പ്പിച്ച ശരണ്യ കാന്‍സര്‍ അതിജീവനത്തിന്റെ പ്രതീകം കൂടിയായിരുന്നു. സിനിമ സീരിയല്‍ അഭിനയത്തിലൂടെയാണ് ശരണ്യ പ്രേക്ഷക ഹൃദയത്തിലേയ്ക്ക് കയറിയത്. 2012ലാണ് ബ്രെയിന്‍ ട്യൂമര്‍ ആദ്യം തിരിച്ചറിയുന്നത്.
ഏഴോളം ശസ്ത്രക്രിയയ്ക്കു വിധേയയായ അവര്‍ ആത്മവിശ്വാസം ഒന്നുകൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരികെവന്നിരുന്നത്. തുടര്‍ച്ചയായ ചികിത്സ മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന അവര്‍ക്ക് സിനിമ സീരിയല്‍ മേഖലയില്‍ ഉള്ളവരും സമൂഹമാധ്യമ ഗ്രൂപ്പുകളും ചേര്‍ന്ന് വീടു നിര്‍മിച്ചു നല്‍കുകയും മറ്റുമുള്ള സാമ്പത്തിക സഹായങ്ങളും ചെയ്തിരുന്നു. തുടക്കം മുതല്‍ സഹായം അഭ്യര്‍ത്ഥിച്ച് നടി സീമ ജി നായരും ഒപ്പമുണ്ടായിരുന്നു.