ബിഗ് ഫ്രീഡം സെയിലിനൊരുങ്ങി ഫ്ലിപ്കാര്‍ട്ട്. ഓഗസ്റ്റ് 10ന് തുടങ്ങുന്ന ഓഫര്‍ 72 മണിക്കൂര്‍ നീണ്ടുനില്‍ക്കും. ആമസോണിന്റെ ഫ്രീഡം സെയിലിനെ നേരിടാന്‍ തന്നെയാണ് ഫ്ലിപ്കാര്‍ട്ടിന്റെ ലക്ഷ്യം. ഒട്ടുമിക്ക ബ്രാന്‍ഡുകളുടെയും ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്കുണ്ടാകും.
നിലവില്‍ ഓഫറുകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഫ്ലിപ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ബ്ലോക്ക്ബൂസ്റ്റര് ഡീലുകള്‍, പ്രൈസ് ക്രാസ് ഓഫറുകള്‍, റഷ് അവര്‍ ഡീലുകള്‍ എന്നിവ ഉണ്ടാകും.
മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പ്, ടിവി തുടങ്ങി വിഭാഗങ്ങളില്‍ വന്‍ ഓഫറുകളാണ് നല്‍കുന്നത്. ഷവോമി, സാംസങ്, ആപ്പിള്‍ തുടങ്ങി ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍ക്ക് 40 ശതമാനം വരെ ഇളവ് ലഭിക്കുമെന്നാണ് സൂചന.