പാലക്കാട്: പ്രശ്നങ്ങളെല്ലാം ഉടന്‍ പരിഹരിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സജീവമായി തന്നെ തിരിച്ചെത്തുമെന്ന് എ എന്‍ രാധാകൃഷ്ണന്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ശോഭാ സുരേന്ദ്രന് ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ശോഭാ സുരേന്ദ്രന് ഉന്നയിച്ച വിഷയം പരിഹരിക്കാന്‍ ശ്രമം തുടരുമെന്നും എഎന്‍ രാധാകൃഷ്ണന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിജെപി സംസ്ഥാന നേതൃത്വത്തില്‍ താന്‍ ഉയര്‍ത്തിയ പരാതികള്‍ പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രന്.
അനുനയ ചര്‍ച്ചകള്‍ക്കായെത്തിയ സംസ്ഥാന സംസ്ഥാന നേതാക്കളോട് ഇക്കാര്യം പങ്കുവെച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞിരുന്നു. പിന്നാലെയാണ് എഎന്‍ രാധാകൃഷ്ണന്റെ പ്രതികരണം. കാട്ടാകടയില് നിന്നും ശോഭാ സുരേന്ദ്രന് നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് സൂചന.
പ്രമുഖ നേതാക്കള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവുമെന്നാണ് എഎന്‍ രാധാകൃഷ്ണന് പറയുന്നത്. എന്നാല്‍ നേരത്തെ പ്രമുഖര്‍ മത്സരരംഗത്തുണ്ടാവില്ലെന്നായിരുന്നു കെഎസ് രാധാകൃഷ്ണന് പറഞ്ഞത്.. കുമ്മനം രാജശേഖരന് മത്സരിക്കുന്ന കാര്യം തീരുമാനിക്കുന്നത് കേന്ദ്ര നേതൃത്വമാണെന്നും എഎന്‍ രാധാകൃഷ്ണന് പറഞ്ഞു.