കോട്ടയം: കോട്ടയം നഗരത്തോടു ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ കുറുക്കന്റെ ശൈല്യം വര്‍ധിക്കുന്നതായി പരാതി. നഗരത്തോടു ചേര്‍ന്നു കിടക്കുന്ന വാകത്താനം, മണര്‍കാട് പഞ്ചായത്തുകളുടെ വിവിധ മേഖലകളിലാണ് കുറുക്കന്റെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുതുടങ്ങിയത്. വാകത്താനം കണ്ണഞ്ചിറ മേഖലയില്‍ വലുതും ചെറുതുമായി 3 കുറുക്കന്മാര് എത്തി.
മണര്‍കാട് കുഴിപ്പുരയിടം മേഖലയില്‍ വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയും പൂച്ചകളെയും കുറുക്കന് ആക്രമിക്കുന്നത് പതിവാണ്. പകല്‍ സമയം കാടുകളില്‍ ഒളിച്ചിരിക്കുന്ന കുറുക്കന്ന്മാര് രാത്രി കാലങ്ങളിലാണ് വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്നത്. വളര്‍ത്തു മൃഗങ്ങളെ ലഭിക്കാതെ വരുമ്പോള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുമോ എന്ന ഭയത്തിലാണ് പ്രദേശ വാസികള്‍.
കണ്ണഞ്ചിറ ഭാഗത്തും കുറുക്കന്റെ ശല്യം രൂക്ഷമാണ്. ഇവിടെയും വളര്‍ത്തു മൃഗങ്ങളെ കുറുക്കന്ന്മാര് ആക്രമിക്കുന്ന സംഭവങ്ങള്‍ ഉണ്ടായി. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവയില്‍ ചിലതു റബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണിരുന്നു. തോട്ടയ്ക്കാട് ഭാഗത്ത് നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കിയിരുന്ന കുറുക്കന്സംഘത്തെ കുറച്ചു നാള് മുന്‍പ് വനംവകുപ്പ് പിടികൂടിയിരുന്നു.