തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി കെ മുരളീധരന്. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്. ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളുമെന്ന് കെ മുരളീധരന് പരിഹസിച്ചു.
കേരളത്തില്‍ ബിജെപിയുടെ സ്ഥിതി, പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന അവസ്ഥയിലായി ഇപ്പോഴെന്നും മുരളീധരന് പരിഹസിച്ചു. മോഡിയുടെ നല്ല കാലത്ത് കേരളത്തില്‍ ബിജെപി രക്ഷപെട്ടിട്ടില്ല, പിന്നെയാണോ ഇപ്പോള്‍ രക്ഷപെടുന്നതെന്നും മുരളീധരന് ചോദിച്ചു.
ശനിയാഴ്ച രാവിലെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയാണ് വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം പ്രഖ്യാപിച്ചത്.