മുംബൈ: മുംബൈയില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി രണ്ടു മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് രാജ്കുമാര് ആത്മഹത്യ ചെയ്തു. നവി മുംബൈയിലെ ഉരാനില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഒന്നും രണ്ടും വയസുള്ള രണ്ടു പെണ്‍കുട്ടികളെയാണ് മൃതദേഹത്തോടൊപ്പം മുറിയില്‍ പൂട്ടിയിട്ടത്. മുംബൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.
ബുധനാഴ്ച വൈകീട്ട് കമ്പനിയിലെ മറ്റുജോലിക്കാര്‍ പൂട്ടിയിട്ട വീടിനുള്ളില്‍ നിന്ന് എന്തോ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഉടന്‍ തന്നെ ജോലിക്കാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ യുവതിയെ കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കൊലക്കുറ്റതിന് കേസെടുത്തു.
എന്നാല്‍ വീടില് നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള റെയില്ലെ ട്രാക്കില്‍ ഒരു മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആത്മഹത്യ ചെയ്തത് കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവാണെന്ന് വ്യക്തയി, അതേസമയം കൊലപാതകത്തിനും ആത്മഹ്യയുടെയും കാര്യങ്ങള്‍ വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.
ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചിട്ടുണ്ട്. സംഭവം ഇരുവരുടെയും ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കുട്ടികള്‍ രണ്ടുപേരും ഇപ്പോള്‍ ശിശു സംരക്ഷണകേന്ദ്രത്തിലാണ്. ബന്ധുക്കള്‍ എത്തുന്നതോടെ കുട്ടികളെ അവര്‍ക്ക് കൈമാറുമെന്ന് അധികാരികള്‍ അറിയിച്ചു.