ചെന്നൈ: ഐപിഎല്ലിലെ 18ാം മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിങ് തെരഞ്ഞെടുത്തു. കിങ്സ് ഇലവന് പഞ്ചാബിനെതിരെ ചെന്നൈയ്ക്ക് മികച്ച തുടക്കമാണ്.
ഷെയ്ന് വാട്സന്റെ (24 പന്തില്‍ 26) വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. അശ്വിന്റെ പന്തില്‍ സാം കുറന് ക്യാച്ച് നല്‍കിയാണ് വാട്സണ് മടങ്ങിയത്. ഫാഫ് ഡു പ്ലെസിസ് (32 പന്തില്‍ 45), സുരേഷ് റെയ്ന (14 പന്തില്‍ 16) എന്നിവരാണ് ക്രീസില്‍.
കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ക്രിസ് ഗെയ്ലും ആഡ്രൂ ടൈയും കിങ്സ് ഇലവന് ടീമിലേക്ക് മടങ്ങിയെത്തി. ചെന്നൈ ടീമില്‍ പരിക്കേറ്റ ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പകരം സ്കോട്ട് കഗ്ലിയന് ഐപിഎല്ലില്‍ അരങ്ങേറും. സ്പിന്നര്‍ ഹര്ഭജന് സിങ്ങും കളിക്കിറങ്ങുന്നുണ്ട്. ശാര്‍ദുല്‍ ഠാക്കൂര്‍, മോഹിത് ശര്‍മ എന്നിവര്‍ മത്സരത്തിനില്ല.