തൃശൂര്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം നീളുന്നതിനെ ട്രോളി വൈദ്യുത മന്ത്രി എംഎം മണി. എന്‍എന്‍ കക്കാടിന്റെ സഫലമീ യാത്ര എന്ന കവിതയിലെ വരികള്‍ കടമെടുത്താണ് കോണ്‍ഗ്രസിനെ ട്രോളിയിരിക്കുന്നത്.
‘കാലമിനിയുമുരുളും..വിഷുവരും, വര്‍ഷം വരും, തിരുവോണം വരും, പിന്നെയൊരോതളിരിനും പൂ വരും, കായ്വരും, അപ്പോഴാരെന്നും’ആരെന്നും’ ആര്‍ക്കറിയാം..(വയനാടിനെയും വടകരെയും കുറിച്ചല്ല)-മന്ത്രി ഫേയ്സ് ബുക്കില്‍ കുറിച്ചു.
വടകര, വയനാട് നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തിറങ്ങിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിനെ പരിഹസിച്ച് എംഎം മണി രംഗത്ത് വന്നത്.
വടകര മണ്ഡലത്തില്‍ കെ മുരളീധരന് പ്രചാരണം തുടങ്ങിയെങ്കിലും എഐസിസി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.