ചെന്നൈ: ഐപിഎല്ലില്‍ ചില മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് സൂചന നല്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന് വിരാട് കോഹ്ലി. ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് വിശ്രമം എടുക്കാനുള്ള സാധ്യതകളാണ് കാണുന്നത്.
കോഹ്ലി ഈ ഐപിഎല്ലില്‍ വിശ്രമം എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു; ‘എന്തുകൊണ്ട് വിശ്രമം ആയിക്കൂടാ. അതൊരു വലിയ സാധ്യതയാണ്. പരിക്ക് പറ്റാതെ സൂക്ഷിക്കുക വ്യക്തിപരമായ കടമയാണ്. ഫിസിയോ കളിക്കരുത് എന്ന് പറഞ്ഞാല്‍ താരങ്ങള്‍ ആ ആവശ്യത്തെ ബഹുമാനിക്കേണ്ടതുണ്ട്. ഐപിഎല്ലിനിടെ താരങ്ങള്‍ എങ്ങനെ വിശ്രമം എടുക്കുമെന്ന് അറിയില്ല. എന്നാല്‍ ബാലന്‍സ് സൂക്ഷിക്കാന്‍ എല്ലാം പ്രൊഫഷണലുകള്‍ക്കും അറിയാമെന്നും’ കോഹ്ലി പറഞ്ഞു.
ഇന്ന് ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വെച്ച് നേരിടും. ഇത് ധോണി-കോഹ്ലി നേര്‍ക്കുനേര്‍ പോരാട്ടം കൂടിയാണ്. ഐപിഎല്‍ നടക്കുന്നതിനാല്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ വര്‍ക്ക് ലോഡ് ലോകകപ്പിന് ഭീഷണിയുയര്‍ത്തുന്നുണ്ട്.