ദുബായ്: ഓസ്ട്രേലിയയില്‍ അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ ഫിക്സ്ചര്‍ ഐസിസി പുറത്തുവിട്ടു. ടൂര്‍ണമെന്റ് ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ്. ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് മത്സരിക്കുന്നത്. മത്സരങ്ങള്‍ നടക്കുന്നത് ഓസ്ട്രേലിയയിലെ എട്ട് നഗരങ്ങളിലായി 13 വേദികളിലാണ്.
ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 24ന് പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയുമായാണ്. ഇന്ത്യ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന് എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയിലാണ്. യോഗ്യത നേടിയെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഈ ഗ്രൂപ്പിലുണ്ടാകും. ഗ്രൂപ്പ് ഘട്ടത്തില്‍ ചിരവൈരികളായ പാകിസ്താനുമായി ഇന്ത്യയ്ക്ക് മത്സരമില്ലെന്നുള്ളതും പ്രത്യേകതയാണ്. ആദ്യ മത്സരം പാകിസ്താനും ഓസ്ട്രേലിയയും തമ്മിലാണ് ഒക്ടോബര്‍ 24ന്.
ഐസിസി വനിതാ ട്വന്റി 20 ലോകകപ്പിന്റെ മത്സര ക്രമവും പ്രഖ്യാപിച്ചിട്ടുണ്ട്. വനിതാ ട്വന്റി 20 ലോകകപ്പ് ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ്. ഒരേ വര്‍ഷം ഒരേ വേദിയില്‍ പുരുഷ, വനിതാ ലോക കപ്പ് ഇതാദ്യമായിട്ടാണ് നടത്തുന്നത്.