ശബരിമല: ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തില്‍ തീര്‍ഥാടന കാലത്ത് 95.65 കോടി രൂപയുടെ കുറവ് ആണ് ഉണ്ടായത്. മണ്ഡല കാലത്ത് 58.91 കോടിയുടെയും മകരവിളക്കിന് 36.73 കോടിയുടെയും കുറവുണ്ടായി. ഈ കണക്ക് ശനിയാഴ്ച വരെയുളളതാണ്.
ആകെ വരുമാനം മണ്ഡലകാലത്തേത് 105,11,93,917 രൂപയും മകരവിളക്കു കാലത്തേത് 63,00,69,947 രൂപയുമാണ്. കഴിഞ്ഞ വര്‍ഷം മണ്ഡല കാലത്ത് 164,03,89,374 രൂപയും മകരവിളക്കിന് 99,74,32,408 രൂപയുമാണ് വരുമാനം ഉണ്ടായിരുന്നത്.
കാണിക്ക ഇനത്തില്‍ മകരവിളക്കു കാലത്ത് ലഭിച്ചത് 24.57 കോടി രൂപയാണ്. മകരവിളക്കിന് അരവണയ്ക്ക് 28.32 കോടിയുടെയും അപ്പത്തിന് 3.09 കോടിയുടെയും വിറ്റുവരവാണ് ലഭിച്ചത്.