ആഗ്രഹിക്കുന്നത് പോലെ മുടി വളരണം എന്നില്ല. അതിനായി ചില കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. നല്ല ആരോഗ്യമുള്ള മുടി വേണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് അല്പം ബുദ്ധിമുട്ടേണ്ടത് ആവശ്യമാണ്. നല്ല നാടന്‍ വഴികള്‍ തന്നെ നമ്മുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു. ചെമ്പരത്തി ഇത്തരത്തില്‍ ആരോഗ്യമുള്ള കരുത്തുള്ള മുടിക്ക് സഹായിക്കുന്നു. അതിനായി ചെമ്പരത്തി ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാം എന്ന കാര്യം അറിയാം.
ചെമ്പരത്തിയും ഉലുവയും
ചെമ്പരത്തിയും ഉലുവയും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന ഒന്നാണ്. ചെമ്പരത്തിയിലയും പൂവും നല്ലതു പോലെ കഴുകിയെടുക്കാം. ഇത് കഴുകിയെടുത്ത ശേഷം ഇലയുടെ ഞെട്ട് കളഞ്ഞ് വൃത്തിയാക്കാം. ചെമ്പരത്തിയുടെ ഇലയും പൂവും നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ അരച്ചെടുത്ത് ഈ പേസ്റ്റിലേക്ക് അല്പം കുതിര്‍ത്ത ഉലുവ കൂടി ചേര്‍ക്കാവുന്നതാണ്. ഇത് രണ്ടും കൂടി നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കാം. ഇതാണ് ഏത് വലിയ കേശസംരക്ഷണ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.
തൈരും തേനും മിക്സ് ചെയ്യാം
തൈരും ചെമ്പരത്തി ഇലയും അരച്ചെടുത്ത മിശ്രിതത്തിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കാം. തേന്‍ മിക്സ് ചെയ്ത് നല്ലതു പോലെ ഇളക്കാം. തേന്‍ ചേര്‍ക്കുന്നത് തലയിലുണ്ടാവുന്ന അണുബാധപോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വില്ലനായി മാറുന്ന ഫംഗസ് അണുബാധക്കും പരിഹാരം കാണുന്നതിനും തേന്‍ ചേര്‍ക്കുന്നത് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ തിളക്കം വര്‍ധിപ്പിക്കുന്നതിനും മുടിക്ക് ആരോഗ്യം നല്‍കുന്നതിനും മികച്ചതാണ് ഇത്.
റോസ് മേരി ഓയില്‍ തേനും തൈരും ചേര്‍ക്കാം
തൈരും ചെമ്പരത്തിയിലയും തേനും മിക്സ് ചെയ്ത് അരച്ചെടുക്കുക. റോസ് മേരി ഓയില്‍ കൂടി ഇതിനോടൊപ്പം ചേര്‍ക്കുക. ഇത് മുടിവളര്‍ച്ചയെ ത്വരിതഗതിയിലാക്കും. മാത്രമല്ല മുടിക്ക് വില്ലനെന്ന് തോന്നുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ഇത് സഹായിക്കുന്നു.