കണ്ണൂര്‍: വിശ്വാസികള്‍ ജീവന് വെടിഞ്ഞിട്ടാണെങ്കിലും ശബരിമലയില്‍ സ്ത്രീകളുടെ
പ്രവേശനം തടയുമെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല. ആചാരലംഘനം ഉണ്ടായാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്നും ശശികല മുന്നറിയിപ്പ് നല്കി.
സര്‍ക്കാരിന് തട്ടിക്കളിക്കാനുള്ള സംവിധാനമല്ല ശബരിമല. ദേവസം ബോര്‍ഡ് സര്‍ക്കാരിന്റെ ചട്ടുകമായി മാറിയിരിക്കുകയാണ്. ഇത്തരമൊരു ദേവസ്വം ബോര്‍ഡിനെ വിശ്വാസകള്‍ക്ക് ആവശ്യമില്ല. വിശ്വാസികളുടെ കാര്യം തീരുമാനിക്കാന്‍ വിശ്വാസികള്‍ക്ക് അറിയാം. ഈ സ്ഥിതിയാണെങ്കില്‍ ശബരിമലയിലും ദേവസ്വംബോര്‍ഡിന് കീഴിലുള്ള ഒരു ക്ഷേത്രത്തിലും കാണിക്ക ഇടില്ലന്ന് വിശ്വാസികള്‍ തീരുമാനിക്കണമെന്നും ശശികല ആവശ്യപ്പെട്ടു.
ഇതുവരെ ഇടത്പക്ഷം അധികാരത്തില്‍ വന്ന സമയത്തൊന്നും ശബരിമലയിലെ ആചാര പരിഷ്കരണത്തിന് തയ്യാറായിരുന്നില്ല. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലോ സ്ത്രീ പ്രവേശനവാദം ഉയരുന്ന സമയത്ത് എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ ഈ ആവശ്യവുമായി രംഗത്ത് വന്നില്ല. ഇപ്പോള്‍ കോടതിവിധിയുടെ പേരുപറഞ്ഞ് വിശ്വാസികളുടെ വികാരം മുറിപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശശികല ആരോപിച്ചു.
നവംബര്‍ അഞ്ചിന് ശബരിമല നട വീണ്ടും തുടക്കും.