പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കൂടുതല്‍ വനിതാ പോലീസുകാരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തീര്‍ത്ഥാടകരെ തടയാനോ വാഹനപരിശോധന നടത്താനോ ആരേയും അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.
നാളെ രാവിലെയോടെ നിലയ്ക്കലിലും പമ്പയിലും വനിതാ പോലീസിനെ വിന്യസിക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചതെങ്കിലും ഒരു വിഭാഗം ഭക്തര്‍ നിലയ്ക്കലില്‍ ബസ് തടഞ്ഞ് പെണ്‍കുട്ടികളെ ഇറക്കി വിടാന്‍ തുടങ്ങിയതിനെ തുടര്‍ന്നാണ് രണ്ട് കമ്പനി വനിതാ ബറ്റാലിയനെ അവിടെ വിന്യസിക്കാന്‍ തീരുമാനിച്ചത്. ഇന്ന് വൈകുന്നേരത്തോടെ വനിതാ പോലീസുകാര്‍ നിലയ്ക്കലില്‍ എത്തും.