നീലഗിരി: മഴ രൂക്ഷമാകുന്ന സാഹചര്യത്തില്‍ നീലഗിരി ജില്ലയിലേക്കുള്ള സഞ്ചാരികളുടെ യാത്ര ഒഴിവാക്കണമെന്ന് കലക്ടര്‍ ഇന്നസെന്റ് ദിവ്യ ആവശ്യപ്പെട്ടു. മൂന്നു ദിവസത്തേക്കു ജില്ലയിലേക്കുള്ള യാത്ര ഒഴിവാക്കാം. മലമ്പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് ഉള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ശ്രദ്ധ പാലിക്കണമെന്നും അവര്‍ പറഞ്ഞു.
അതേസമയം, അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്നു സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. മഴയുടെ ശക്തി കുറഞ്ഞതിനെ തുടര്‍ന്നാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടാണ് പിന്‍വലിച്ചത്.