തൃശ്ശൂര്‍: തൃശ്ശൂരില്‍ ഓണാഘോഷത്തിന് മാറ്റുകൂട്ടി മേയറും കൗണ്‍സിലര്‍മാരും. ആട്ടവും പാട്ടും നൃത്തവുമായി മേയര്‍ അജിതയും ചില വനിതാ കൗണ്‍സിലര്‍മാരുമാണ് വേദിയില്‍ നിന്ന് കാണികളെ ആവേശത്തിലാഴ്ത്തിയത്. ‘തന്നക്കം താരോ, തന്നക്കം താരോ….ചേറ് ഉഴുതുമറിച്ചു ഞങ്ങായി. ചേറുകുഴച്ചു മറിച്ചു ഞങ്ങ. ചേറിലു ഞങ്ങാ ചോര കണ്ടേ…ചേറിലു ഞങ്ങ നേരു കണ്ടേ..’ എന്ന പാട്ടിനൊപ്പമാണ് മേയറും സംഘവും വേദിയില്‍ ചുവടുവെച്ചത്.
കര്‍ഷകര്‍ പാടത്ത് പണിയെടുക്കുമ്പോള്‍ പാടുന്ന പാട്ടാണ് വേദിയില്‍ പാടിയത്. ആദ്യ പാട്ടുകഴിഞ്ഞതോടെ ‘കോട്ടയത്തൊരു മൂത്തപ്പിള്ളേച്ചനുമായി…’ മേയര്‍ വീണ്ടും സ്റ്റേജിലെത്തി. കൗണ്‍സിലര്‍മാരായ ഷീനാ ചന്ദ്രന്, വിന്‍ഷി അരുണ്‍കുമാര്‍, കരോളി ജോഷ്വാ, ഷീബാ പോള്‍സണ്‍, രജനി ബിജു, ജ്യോതി ലക്ഷ്മി, ലളിതാംബിക എന്നിവരാണ് മേയറിനൊപ്പം ചുവടുവെച്ചത്.