കൊല്ലം: കൊല്ലത്ത് വാടകവീട്ടില്‍ യുവതി മരിച്ച നിലയില്‍. കൊല്ലം പുത്തുര്‍ വൊണ്ടറിലാണ് യുവതിയെ വാടകവിട്ടീല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുഴിക്കോട് സ്വദേശിനി സ്മിത (32) ആണ് മരിച്ചത്.
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവിന്റെ ബന്ധു ഒളിവിലാണ്. ഭര്‍ത്താവിനെയും സ്മിതയുടെ സുഹൃത്തിനെയും ഒളിവില്‍ പോയ കൊല്ലം സ്വദേശിയായ ബന്ധുവാണ് വിവരം വിളിച്ചറിയിച്ചത്.
പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം ഇപ്പോള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങി.