മെല്‍ബണ്‍: ഒന്നാം ഇന്നിങ്സില്‍ ഓസീസ് മുന്‍നിരയെ തകര്‍ത്ത് ബോക്സിങ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യ. മൂന്നാം ദിനത്തില്‍ പിരിയുമ്പോള്‍ ആതിഥേയര്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 89 റണ്‍സെന്ന നിലയിലാണ്. ഓസീസ് ഇപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാള്‍ 354 റണ്‍സ് പിന്നിലാണ്.
ഓസീസിന് നഷ്ടമായത് മാര്‍ക്കസ് ഹാരിസ് (22), ആരോണ്‍ ഫിഞ്ച് (8), ഉസ്മാന് ഖ്വാജ (21), ഷോണ്‍ മാര്‍ഷ് എന്നിവരുടെ വിക്കറ്റുകളാണ്. മാര്‍ഷിന്റെ വിക്കറ്റ് വീണതോടെ അമ്പയര്‍മാര്‍ പിരിയുകയായിരുന്നു. 18 റണ്‍സോടെ ട്രാവിസ് ഹെഡാണ് ക്രീസില്‍.
ഓരോ വിക്കറ്റ് വീതം ഇന്ത്യയ്ക്കായി ബുംറ രണ്ടും ഇഷാന്ത്, ജഡേജ എന്നിവര്‍ വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര (106), അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ വിരാട് കോലി (82), മായങ്ക് അഗര്‍വാള്‍ (76), രോഹിത് ശര്‍മ (63) എന്നിവരുടെ മികവില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ ഏഴിന് 443 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.