വൈകുന്നേരങ്ങളെ സമ്പുഷ്ടമാക്കാന്‍ എളുപ്പമുണ്ടാക്കാന്‍ കഴിയുന്ന ചില വിഭവങ്ങള്‍ മതി. അധിക സമയം അടുക്കളയില്‍ ചെലവഴിക്കാതെ പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റിയ ബ്രെഡ് പിസ തന്നെയാവട്ടെ ഇന്നത്തെ പരീക്ഷണം. ബ്രെഡ് ഉണ്ടെങ്കില്‍ ഇതുപയോഗിച്ച് വീട്ടില്‍ തന്നെ ബ്രെഡ് പിസ ഉണ്ടാക്കാം. പിസ സോസ് വേണമെന്നേയുള്ളൂ. ബ്രെഡ് പിസ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ..
ആവശ്യമായ സാധനങ്ങള്‍
ബ്രെഡ്-8 കഷ്ണം
ബട്ടര്‍ ഉപ്പില്ലാത്തത്-2 ടീസ്പൂണ്‍
സവാള-1 തക്കാളി-1
ക്യാപ്സിക്കം-1 പിസ
സോസ്-അര കപ്പ്
ഗ്രേറ്റ് ചെയ്ത ചീസ്-അര കപ്പ്
ഉണ്ടാക്കുന്ന വിധം
ഉപ്പ് ബ്രെഡ് കഷ്ണങ്ങളില്‍ ബട്ടര്‍, പിസ സോസ് എന്നിവ പുരട്ടുക. ഇതിനു മുകളില്‍ പച്ചക്കറികള്‍ നീളത്തില്‍ കനം കുറച്ച് അരിഞ്ഞതു വയ്ക്കുക. ഇതിനു മുകളിലായി ഗ്രേറ്റ് ചെയ്ത ചീസും വയ്ക്കുക, മൈക്രോവേവ് 250 ഡിഗ്രി ഫാരെന്‍ഹീറ്റില്‍ ചൂടാക്കുക. ഇതില്‍ പിസ ബ്രെഡ് കഷ്ണങ്ങള്‍ വച്ച് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ബേക്ക് ചെയ്തെടുക്കുക.