ജോര്‍ജിയയിലെ ഫുട്ബോള്‍ ലീഗിലാണ് നായ്ക്കുട്ടി ഗ്രൗണ്ട് കീഴടക്കിയത്. മത്സരം പുരോഗമിക്കുന്നതിനിടെ നായ്ക്കുട്ടി ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തുകയായിരുന്നു. കളിക്കാര്‍ നായ്ക്കുട്ടിയെ പുറത്താക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യം പാളി.
പിന്നീട് സെക്യൂരിറ്റി ജീവനക്കാരും കളിക്കാരും ഏറെ പണിപ്പെട്ടാണ് നായ്ക്കുട്ടിയെ പുറത്താക്കിയത്. കളി ഏറെ സമയം തടസപ്പെട്ടു. ‘കീഴടക്കല്‍’ കാണികള്‍ ആദ്യം ആസ്വദിച്ചെങ്കിലും സമയം വൈകുന്നതിനാല്‍ അവരും ചീത്തവിളിക്കാന്‍ തുടങ്ങി.