ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടീം തിരിച്ചുവരുമെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ആശ്വാസവാക്ക്. രണ്ടാം ടെസ്റ്റിലെ ദയനീയ പരാജയത്തിനുശേഷം നായകനും പരിശീലകനുമെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് പ്രതികരണവുമായി കോഹ്ലി രംഗത്ത് വന്നത്.
‘ചില സമയങ്ങളില്‍ നമ്മള് വിജയിക്കും. ചിലപ്പോള്‍ നമ്മള് പഠിക്കും. നിങ്ങള്‍ ഞങ്ങളെ കൈവിടരുത്. ഞങ്ങള്‍ നിങ്ങളെയും കൈവിടില്ല.’-കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.
രണ്ടാം ടെസ്റ്റിനിടെ വിരാട് കോഹ്ലിയ്ക്ക് പരിക്കേറ്റിരുന്നു. കളിക്കിടെ പുറംവേദന അനുഭവപ്പെട്ട താരം വേദന സഹിച്ചാണ് രണ്ടാമിന്നിംഗ്സില്‍ കളിക്കാനിറങ്ങിയത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ആദ്യ രണ്ട് ടെസ്റ്റിലും പരാജയമേറ്റു വാങ്ങിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സ് പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്.
ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കോഹ്ലിയുടെ പ്രകടനം മികച്ചുനിന്നിരുന്നു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സില്‍ അര്ധസെഞ്ച്വറിയുമായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. അതേസമയം രണ്ടാം ടെസ്റ്റില്‍ കോഹ്ലിയടക്കമുള്ള ബാറ്റിംഗ് നിര സമ്പൂര്‍ണ്ണ പരാജയമായിരുന്നു.
ട്രെന്റ് ബ്രിഡ്ജില്‍ ഈ മാസം 18 നാണ് മൂന്നാം ടെസ്റ്റ്.