ദുബായ്: പ്രളയകെടുതിയില്‍പ്പെട്ട കേരളത്തിന് വേണ്ട സഹായം നല്‍കുമെന്ന് യുഎഇ. യുഎഇയുടെ അംബാസിഡറുടെ കേരള സന്ദര്‍ശനത്തിനു ശേഷമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം നല്‍കുക എന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ദുബായ് ചാപ്റ്റര്‍ മാനേജര്‍ മൊഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറൂണി പറഞ്ഞു.
യുഎഇ- ഇന്ത്യ സര്‍ക്കാരുകള്‍ തമ്മിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. എമിറേറ്റ്സ് റെഡ് ക്രസന്റ്, ദുബായ് കെയേഴ്സ്, ശൈഖ് ഖലീഫ ഫൗണ്ടേഷന് ഉള്‍പ്പെടെ യുഎഇ യിലെ പ്രമുഖ ജീവകാരുണ്യ സംഘടനകള്‍ വഴി കേരളത്തിനായി ധനസമാഹരണം നടക്കുന്നുണ്ട്. മികച്ച പ്രതികരണമാണ് എല്ലാ ഭാഗത്തുനിന്ന് ലഭിക്കുന്നത്.
കേരളത്തിനുണ്ടായ പ്രയാസത്തില്‍ എല്ലാവര്ക്കും വേദനയുണ്ട്. ഇപ്പോള്‍തന്നെ റെഡ്ക്രസന്റ് വിവിധ സന്നദ്ധസംഘടനകള്‍ മുഖേന പ്രളയബാധിത പ്രദേശത്ത് അവശ്യസാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്ത്യയിലെ യുഎഇ എംബസിയും കോണ്‍സുലേറ്റും ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നുമുണ്ട്. യുഎഇയില്‍ നിന്ന് നേരിട്ടും ഇന്ത്യയില്‍നിന്ന് സമാഹരിച്ചുമാണ് സാധനങ്ങള്‍ എത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.