ലോകം മുഴുവൻ കോവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളിലാണ്. രാജ്യത്ത് ലോക്ഡൗണിൽ വലയുന്ന ജനങ്ങളോടും, സർക്കാരിനോടും കൂടെ നിന്ന് ആദ്യം മുതൽ തന്നെ എല്ലാ തരത്തിലുമുള്ള സന്നദ്ധ പ്രവർത്തനങ്ങളിലും പങ്കാളിയായിക്കൊണ്ടിരിക്കുയാണ് മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാൽ.
ഇപ്പോഴിതാ പ്രവാസികൾക്കും ആശ്വാസവുമായി എത്തിയിരിക്കുകയാണ് മോഹൻലാൽ ഫാൻസ് സംഘമായ ലാൽ കെയേഴ്സ് പ്രവർത്തകർ. ഈ പ്രതിസന്ധി ഘട്ടത്തിൽ തങ്ങളാൽ ആകുന്ന എന്ത് സഹായവും പ്രവാസി സമൂഹത്തിന് ചെയ്യാൻ ലാൽ കെയേഴ്സ് പ്രവർത്തകർ മുന്നോട്ട് വരാൻ തീരുമാനിച്ചതായും ബഹ്റൈൻ കോ-ഓർഡിനേറ്റേഴ്സ് ആയ ജഗത് കൃഷ്ണകുമാർ, ഫൈസൽ എഫ് എം എന്നിവർ അറിയിച്ചു.
ഇതിന്റെ ഭാഗമായി ബഹ്റൈനിൽ ഭക്ഷണത്തിനു ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് അത്യാവശ്യ ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ നിരവധി കിറ്റുകളാണ് ഇവർ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നത്. ഇന്നു മുതൽ ബഹ്റൈനിലെ വിവിധ ഏരിയകളിൽ ലാൽ കെയേഴ്സ് പ്രവർത്തകൻ ഇത് വിതരണം ചെയ്തു തുടങ്ങുകയും ചെയ്യും .