യാത്രകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് യാത്രക്കിടയിലെ ഛര്‍ദ്ദിയും മനംപുരട്ടലും തലവേദനയുമൊക്കെ.
ഇന്ദ്രിയങ്ങള്‍ തമ്മില്‍ വിരുദ്ധത ഉണ്ടാകുമ്പോഴാണ് മോഷന്‍ സിക്നസ്സ് ഉണ്ടാകുന്നത്.കണ്ണും ചെവിയും തമ്മിലുള്ള വിരുദ്ധതയാണ് ഇതിനുപ്രധാനകാരണം. അത്തരം മോഷന്‍ സിക്നസ്സുകളില്‍ ഒന്നാണ് കാര്‍ സിക്നസ്സ്.
കാര്‍ യാത്രക്കിടയിലെ മനംപുരട്ടലും ഛര്‍ദ്ദിയും ഒഴിവാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
1.വസ്ത്രങ്ങള്‍
ഈ പ്രശ്നമുള്ളവര്‍ കഴിവതും കാര്‍ യാത്രകളില്‍ ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക്. അയഞ്ഞ വസ്ത്രങ്ങളായിരിക്കും യാത്രയ്ക്ക് സുഖം.
2.പുറം കാഴ്ചകള്‍ നോക്കിയിരിക്കുക
കാറിന്റെ ജാലകത്തിലൂടെ കാഴ്ചകള്‍ കടന്നു പോകുന്നത് നോക്കിക്കൊണ്ടിരിക്കുക.
3.എതിര് ദിശയിലേക്ക് ഇരിക്കരുത്
ഈ പ്രശ്നമുള്ളവര്‍ ഒരിക്കലും യാത്ര ചെയ്തുകൊണ്ടിരിക്കുന്നതിന്റെ എതിര് ദിശയിലേക്ക് ഇരിക്കരുത്. ദൂരത്തുള്ള ചലിക്കാത്ത വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.വായിക്കുക, കാര്‍ഡ് കളിക്കുക തുടങ്ങി ഒരേ ബിന്ദുവില്‍ നോക്കുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കുക.
4. ഭക്ഷണത്തിന്റെ മണം
യാത്ര ചെയ്യുമ്പോഴും അതിന് മുമ്പും കഴിക്കുന്ന ആഹാരം ശ്രദ്ധിക്കുക.ഭക്ഷണങ്ങളുടെ രൂക്ഷമായ മണം ഒഴിവാക്കുന്നത് മനംമറിച്ചില്‍ തടയാന്‍ സഹായിക്കും.
5.പാട്ടുകള്‍, ഇടവേളകള്‍
ഇയര്‍ഫോണിലൂടെ പാട്ട് കേള്‍ക്കുക, എംപി3 പ്ലേയര്‍ ഉപയോഗിക്കുക. നിങ്ങളുടെ ഇഷ്ടപാട്ട് അകം ചെവിയുടെ തലച്ചോറുമായുള്ള ആശയവിനിമയത്തെ സ്വാധീനിക്കും.
6.നാരങ്ങയും ഇഞ്ചിയും
ഛര്‍ദ്ദിയ്ക്കും മനംപിരട്ടലിനും ഒരു കഷ്ണം നാരങ്ങ വലിച്ച് കുടിച്ചു കൊണ്ടിരിക്കുന്നത് വളരെയധികം ആശ്വാസം നല്‍കും. അതുപോലെ തന്നെ ഛര്‍ദ്ദിയെ പ്രതിരോധിക്കാന്‍ ഇഞ്ചിയും വളരെ നല്ലതാണ്. പരമാവധി ഉപ്പ് രസമുള്ള എന്തെങ്കിലും കഴിക്കുക.