ലണ്ടന്‍: വനിതാ ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു. എതിരില്ലാത്ത മൂന്ന് ഗോളിന് ഇറ്റലിയെ വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകളുടെ ക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം.
ലാല്‍റെംസിയാമി, നേഹ ഗോയല്‍, വന്ദന കഠാരിയ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. ക്വാര്‍ട്ടറില്‍ അയര്‍ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. പൂള് ഘട്ടത്തില്‍ ഇന്ത്യയെ അയര്‍ലണ്ട് തോല്പിച്ചിരുന്നു.
40 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടറില്‍ കടക്കുന്നത്.
1978ലെ മാഡ്രിഡ് ലോകകപ്പിനുശേഷം ഇതാദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഹോക്കിയില്‍ അവസാന എട്ടിലെത്തുന്നത്. അന്ന് ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ.