ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ ബാറ്റ്സ്മാന് ക്രിസ് ഗെയിലിന്റെ അഭാവമാണ് ടീമിനെ ശ്രദ്ധേയമാക്കുന്നത്.
ഗെയിലിന് വിശ്രമം അനുവദിച്ചതാണെന്ന് വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും താരത്തെ പുറത്താക്കുകയായിരുന്നുവെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഗെയിലിന്റെ സ്ഥാനത്ത് ഇടം കൈയ്യന്‍ പേസ് ബൗളര്‍ ഷെല്‍ഡന്‍ കോട്രലിനെ വെസ്റ്റിന്‍ഡീസ് തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ വിലക്കിന് ശേഷം ഓള് റൗണ്ടര്‍ ആന്ദ്രെ റസലും, കാര്‍ലോസ് ബ്രാത്ത് വെയിറ്റിന്റെ നേതൃത്വത്തിലുള്ള വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
വെസ്റ്റിന്‍ഡീസ് ടീം: കാര്‍ലോസ് ബ്രാത്ത് വൈറ്റ് (ക്യാപ്റ്റന്‍), സാമുവല്‍ ബദ്രി, ഷെല്‍ഡണ്‍ കോട്രല്‍, ആന്ദ്രെ ഫ്ലെച്ചര്‍, എവിന്‍ ലെവിസ്, ആഷ്ലി നേഴ്സ്, കീമോ പോള്‍, ദിനേഷ് രാംദിന്, റസല്‍, സാമുവല്‍സ്, ചാഡ് വിക്ക് വാള്‍ട്ടണ്‍, കെസ്രിക്ക് വില്ല്യംസ്.