കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് ഇന്ത്യക്കാരായ പ്രവാസികള്‍ എന്ന് റിപ്പോര്‍ട്ട്. 2007 മുതല്‍ 2017 വരെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ചാണ് റിപ്പോര്‍ട്ട്. പത്ത് വര്‍ഷത്തിനിടെ കുവൈറ്റില്‍ 394 ഇന്ത്യക്കാരാണ് ആത്മഹത്യ ചെയ്തത്.
ഇതില്‍ 32 ശതമാനവും കേരളത്തില്‍ നിന്നുള്ളവരാണെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുവൈറ്റിലെ വിദേശി സമൂഹത്തില്‍ ഇന്ത്യക്കാര്‍ തന്നെയാണ് മുന്നില്‍. സ്ത്രീകളെക്കാളും പുരുഷന്മാരാണ് കുവൈറ്റില്‍ ആത്മഹ്യചെയ്ത എണ്ണത്തില്‍ പറയുന്നത്. 331 പേര് പുരുഷന്മാരും 63 പേര് സ്ത്രീകളുമാണ്.
2016 ലാണ് കുവൈറ്റില്‍ ഇത്രയെറെ ആത്മഹത്യ ചെയ്തതായാണ് കണക്ക്. 2016ല്‍ ഏഴു സ്ത്രീകളാണ് ഉള്‍പ്പെടെ 52 പേര് ആത്മഹത്യ ചെയ്തു. അതേസമയം പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സ്വാഭാവികമരണം ഏറ്റവും കുറവ് രേഖപ്പെടുത്തിയതും 2016 ആണെന്നത് ഏറെ ശ്രദ്ധേയമാണ്.
മാനസിക സമ്മര്‍ദ്ദവും സാമ്പത്തിക ബാധ്യതയുമാണ് ഇന്ത്യക്കാര്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത കൂടുന്നത്തിനു കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.