ബെയ്റൂത്ത്: ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. വടക്കന്‍ ലബനോനിലാണ് സംഭവം. 21കാരിയായ ഹന മുഹമ്മദ് ഖോദുര്‍ ആണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവതി ട്രിപ്പൊലിയിലെ അല്‍ സലാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ബുധനാഴ്ചയാണ് മരിച്ചത്.
പരിക്കേറ്റ് 11 ദിവസങ്ങള്‍ക്ക് ശേഷമാണ് യുവതി മരണത്തിന് കീഴടങ്ങിയത്.
also read: മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം, തലയിടിച്ച് വീണ് മധ്യവയസ്കന് ദാരുണാന്ത്യം
ശസ്ത്രക്രിയ വഴി പുറത്തെടുക്കുന്നതിന് മുമ്പ് യുവതിയുടെ വയറ്റില്‍ വെച്ച് തന്നെ ഗര്‍ഭസ്ഥശിശു മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. യുവതിയും ഭര്‍ത്താവും തമ്മില്‍ ഗര്‍ഭത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നു.
also read: മകന് നേരെ കത്തി വീശി സ്വകാര്യ ബസ് ജീവനക്കാര്‍, തര്‍ക്കം കണ്ട് കുഴഞ്ഞുവീണ് മരിച്ച് പിതാവ്
മോശം സാമ്പത്തിക സ്ഥിതിയിലും സാമ്പത്തിക പ്രതിസന്ധിയുമുള്ള ഒരു രാജ്യത്ത് കുഞ്ഞിനെ വളര്‍ത്താന്‍ കഴിയില്ലെന്നും അതിനാല്‍ ഗര്‍ഭം അലസിപ്പിക്കണമെന്നും ഭര്‍ത്താവ് യുവതിയോട് ആവശ്യപ്പെട്ടു.
എന്നാല്‍ യുവതി ഇതിന് സമ്മതിച്ചില്ല. തുടര്‍ന്ന് ഭര്‍ത്താവ് യുവതിക്ക് നേരെ തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം രാജ്യം വിടാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രതിയായ ഭര്‍ത്താവ് അറസ്റ്റിലായത്.