ഇന്തോനേഷ്യയില്‍ ആഴ്ച്ചകളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഭൂചലന പരമ്പരയെ തുടര്‍ന്ന് ഇതുവരെയായി മരണപ്പെട്ടത് 555 പേര്. ഇന്തോനേഷ്യയിലെ ലംമ്പോക്ക് ദ്വീപില്‍ കഴിഞ്ഞ ജൂലൈ 29 മുതല്‍ തുടങ്ങിയ ഭൂചലനത്തില്‍ 1,500-ഓളം പേര്‍ക്ക് പരിക്ക് പറ്റിയതായും 3,90000-ഓളം പേര് ഭവനരഹിതരായതായും ഇന്തോനേഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു.
ഏറ്റവും ഒടുവിലുണ്ടായ ഭൂചലനത്തിന് റിക്ടര്‍ സ്കെയിലില്‍ 6.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. 478 മില്ല്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളാണ് കണക്കാക്കപ്പെടുന്നത്.
2004-ല്‍ ഇന്തോനേഷ്യയുടെ സുമാത്രാ ദ്വീപില്‍, 9.1 തീവ്രതയില്‍ അനുഭവപ്പെട്ട ഭൂചലനമാണ് പ്രദേശത്ത് 220,000 പേരുടെ മരണത്തിനിടയാക്കിയ സുനാമിക്ക് കാരണമായത്.