ഒരച്ഛന് മകള്‍ക്കുവേണ്ടി തയ്യാറാക്കിയ ബയോഡേറ്റയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. അച്ഛന് മകള്‍ക്ക് വേണ്ടി വളരെയധികം ആത്മാര്‍ഥതയോടെ വസ്തുതകള്‍ മാത്രം നിരത്തിയാണ് ഈ സിവി തയ്യാറാക്കിയിരിക്കുന്നത്.
സിവി നല്ലതായാല്‍ ജോലി കിട്ടാന്‍ എളുപ്പമാകും എന്നതാണ് പൊതുവായ ധാരണ. അതുകൊണ്ടു തന്നെ ഏറ്റവും മികച്ച കാര്യങ്ങളായിരിക്കും ബയോഡേറ്റയില്‍ ഉള്‍പ്പെടുത്തുക. കാഴ്ച്ചയ്ക്ക് വളരെ സാധാരണമായി തോന്നുന്ന ഈ ബയോഡേറ്റ വായിച്ചാല്‍ പക്ഷെ ചിരിയടക്കാനാകില്ല.
അച്ഛനോട് എനിക്ക് വേണ്ടി സിവി ഉണ്ടാക്കാന്‍ പറയരുതെന്ന് ഓര്‍മ്മിപ്പിക്കണം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. lauren_guest123 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനോടകം അറുനൂറോളം ആളുകളാണ് ഇത് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
Remind me not to let my dad do my cv for me pic.twitter.com/rFFdoRgHxZ
— Lauren guest (@lauren_guest123) 20 August 2018