ബീജിംങ്: അപകടത്തില്‍പ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനായി വിവാഹ വേഷത്തില്‍ ഓടിവന്ന യുവതിയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ. ഭര്‍ത്താവ് ഒന്നിച്ചുള്ള വിവാഹ ഫോട്ടോ ഷൂട്ടിനിടെയാണ് ഷി ദാന്‍ എന്ന യുവതി അപകടത്തില്‍പ്പെട്ട സ്ത്രീയെ രക്ഷിക്കുന്നതിനായി വിവാഹ വേഷത്തില്‍ റോഡിലേക്ക് ഓടിയത്. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ വഫാംഗഡിന് നഗരത്തിലാണ് സംഭവം നടന്നത്.
വടക്കന്‍ ചൈനയിലെ തിരക്കേറിയ നഗരത്തില്‍നിന്ന് വിവാഹ ഷൂട്ടിനായി പോസ് ചെയ്യുകയായിരുന്നു ദമ്പതികള്‍. പെട്ടെന്നാണ് കാറുമായി കൂട്ടിയിടിച്ച് സ്ത്രീ വാഹനത്തില്‍നിന്നും തെറിച്ച് വീഴുന്നത് ഷി ദാന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതുകണ്ട ഷി ദാന്‍ തന്റെ ഭര്‍ത്താവിനെ പോലും മൈന്‍ഡ് ചെയ്യാതെ ഫോട്ടോ ഷൂട്ടും മതിയാക്കി സ്ത്രീയെ രക്ഷിക്കാനായി ഓടുകയായിരുന്നു.
വിവാഹ വസ്ത്രത്തിലെത്തി അപകടത്തില്‍പ്പെട്ട സ്ത്രീയുടെ ജീവന് രക്ഷിക്കുന്നതിനായി സിപിആര്‍ നല്കുന്ന യുവതിയെ കണ്ട് ചുറ്റുമുള്ളവരെല്ലാം ഞെട്ടി. പിന്നീട് അവരും ഒന്നും ആലോചിക്കാതെ ഷി ദാനെ സഹായിക്കുന്നതിനായി ഒത്തുകൂടി. എന്നാല്‍ സാരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇത് തന്റെ ഡ്യൂട്ടി എന്ന അടിക്കുറിപ്പോടെയാണ് ഷി ദാന്റെ ചിത്രങ്ങള്‍ വൈറലാകുന്നത്. ഡാലിയനിലെ വഫാംഗ്ഡിയനിലെ പരമ്പരാഗത ചൈനീസ് മെഡിസിന് ഹോസ്പിറ്റലിലെ നഴ്സാണ് ഷി ദാന്‍.