കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയെ ഫേസ്ബുക്കില്‍ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പ്രധാനമന്ത്രിയുടെ തല കുരങ്ങന്റെ ഉടലുമായി കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച ചിത്രം പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്.
ഈ മാസം ആദ്യമാണ് ചിത്രം ഫേസ്ബുക്കില്‍ പ്രചരിച്ചു തുടങ്ങിയത്. പോസ്റ്റ് ചെയ്ത ചിത്രം 2500ല്‍ അധികം തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത മറ്റൊരു ചിത്രംകൂടി അറസ്റ്റിലായ ഹോംനാഥ് സിഗ്ദല്‍ പ്രചരിപ്പിച്ചിരുന്നതായി പോലീസ് അറിയിച്ചു.
കുറ്റം തെളിഞ്ഞാല്‍ അഞ്ചും വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് സിഗ്ദലിനുമേല് പോലീസ് ചുമത്തിയിരിക്കുന്നത്.