ഓണ്‍ലൈനായി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത പലര്‍ക്കും എട്ടിന്റെ പണി കിട്ടിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ക്ക് പകരം മറ്റ് പലതും കിട്ടിയത് പലരും സോഷ്യല്‍മീഡിയ വഴി പുറത്തറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അതുപോലെ ഓണ്‍ലൈനായി ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണ്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് സോപ്പ് കിട്ടിയ വാര്‍ത്തയാണ് പുറത്തുവരുന്നത്.
ഇംഗ്ലണ്ടുകാരിക്കാണ് ഇക്കുറി അബദ്ധം പറ്റിയത്. ഐ ഫോണ്‍ 13 പ്രോ മാക്സാണ് യുവതി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഒരു ഡോളര്‍ മാത്രം വിലയുള്ള റീഫില്‍ ചെയ്ത് ഉപയോഗിക്കാവുന്ന ഹാന്‍ഡ് വാഷാണ് പാര്‍സലായി എത്തിയത്. ഡെലിവറിക്കിടെയാവാം തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.
also read: മദ്യപിച്ച് ബാറില്‍ അടിപിടി, പോലീസുകാര്‍ക്ക് നേരെ ഗുണ്ടാആക്രമണം, 35കാരന് പിടിയില്‍
ഒന്നരലക്ഷത്തോളം രൂപയാണ് ഫോണിന്റെ വില. ഓര്‍ഡര്‍ ചെയ്തതിന്റെ പിറ്റേ ദിവസം ലഭിക്കുന്ന രീതിയാണ് യുവതി സ്വീകരിച്ചത്. എന്നാല്‍ ട്രാഫിക്കില്‍ കുടുങ്ങിയത് കൊണ്ട് വൈകിയെന്നുള്ള ക്ഷമാപണത്തോടെയാണ് ഡെലിവറിബോയ് പാര്‍സല്‍ കൈമാറിയത്. സംഭവത്തില്‍ പരാതി നല്‍കിയെന്നും എത്രയും വേഗം നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുവതി പറയുന്നു.