വാഷിങ്ടൺ: നിരപരാധിത്വം തെളിയിക്കാൻ നിയമസഹായം ലഭിക്കാതെ കേസുകളിൽ കുരുങ്ങി കിടക്കുന്നവർക്ക് സൗജന്യമായി നിയമസഹായം എത്തിച്ചിരുന്ന മൂന്നോളം ബിരുദങ്ങൾ സ്വന്തമായുള്ള മുൻ മിസ് അമേരിക്കയുടെ മരണം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. അഭിഭാഷക, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ തിളങ്ങിയിരുന്ന ചെസ്ലി ക്രിസ്റ്റ് ജീവനൊടുക്കി.
താമസിച്ചിരുന്ന കെട്ടിട സമുച്ചയത്തിന്റെ അറുപതാം നിലയിൽ നിന്ന് താഴേക്ക് ചാടിയാണ് ചെസ്ലി ജീവിതം അവസാനിപ്പിച്ചത്. ഈ കെട്ടിടത്തിലെ ഒമ്പതാം നിലയിലായിരുന്നു ചെസ്ലി താമസിച്ചിരുന്നത്. മരണത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
27-ാം വയസിലായിരുന്നു ചെസ്ലി മിസ് അമേരിക്കയായത്. ഫാഷൻ ബ്ലോഗറെന്ന നിലയിലും അവർ പ്രശസ്തയായിരുന്നു. പതിവു പോലെ രാവിലെയും ഇൻസ്റ്റഗ്രാമിൽ ചെൽസി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ശാന്തിയും സമാധാനവും ഉണ്ടാകട്ടെ എന്ന അടിക്കുറിപ്പോടെയായിരുന്നു അവസാന ചിത്രം.