ജനിച്ച കുഞ്ഞിനെ ആദ്യമായി കൈകളിലേയ്ക്ക് ഏറ്റുവാങ്ങുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ഇപ്പോൾ അത്തരത്തിലുള്ള വീഡിയോ ആണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. സ്വന്തം പേരമകനെ ആദ്യമായി സ്വന്തം കൈയ്യിൽ എടുത്ത മുത്തശ്ശിയുടെ വികാരങ്ങളാണ് വൈറലാകുന്നത്.
കൊവിഡ് വ്യാപനം രൂക്ഷം; സ്വയം പരിശോധന കിറ്റുകളുടെ വിൽപ്പനയിലും വൻ കുതിപ്പ്! ആധാർ നിർബന്ധമാക്കി മുംബൈ
കുഞ്ഞിനെ ആദ്യമായി എടുത്തതും മുത്തശ്ശിയുടെ ജന്മദിനത്തിൽ തന്നെയാണ്. ഇതാണ് ഇരട്ടി സന്തോഷം പകരുന്നത്. ഗുഡ് ന്യൂസ് മൊമൻറ് എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ടിലാണ് ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. ഒരു ഗേറ്റിന് അടുത്തായി നിൽക്കുന്ന വൃദ്ധയായ സ്ത്രീയുടെ അടുത്തേയ്ക്ക് കൊച്ചുമകനെ എടുത്ത് അവരുടെ മകൻ വരുന്നതാണ് വീഡിയോയിൽ.
‘ജന്മദിനത്തിന്റെ ആശംസയായി പുഷ്പങ്ങൾ നൽകുന്നു’ എന്ന് പറഞ്ഞാണ് കാഴ്ചയില്ലാത്ത അമ്മയുടെ കയ്യിലേക്ക് മകൻ തൻറെ കുഞ്ഞിനെ ഏൽപ്പിക്കുന്നത്. എന്താണ് ഇത് എന്നാണ് അമ്മ ചോദിക്കുന്നത്, ഇത് എൻറെ സ്നേഹം എന്നാണ് മകൻറെ മറുപടി.