വിചിത്രമായ സ്വഭാവമുള്ള ഒരുപാട് മനുഷ്യരുണ്ട്. അത്തരത്തില്‍ ഏറെ കൗതുകം തോന്നു ഒരു സ്വഭാവുമുള്ള ഒരു യുവതിയെ പറ്റിയുള്ള വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ചുമരുകളില്‍ നിന്ന് കുമ്മായം അടര്‍ത്തിയെടുത്ത് കഴിക്കുന്ന യുവതിയുടെ വാര്‍ത്തയാണിത്.
കേട്ടിട്ട് സത്യമാണോ എന്ന് തോന്നുമെങ്കിലും സംഭവം സത്യം തന്നെയാണ്. അമേരിക്കയിലെ മിഷിഗണിലെ നിക്കോള്‍ എന്ന യുവതിയുടേതാണ് ഈ വിചിത്ര സ്വഭാവം. ഈ സ്വഭാവത്തിനു അടിമയാണ് താനെന്നു യുവതി തന്നെ സമ്മതിക്കുന്നു. ‘മൈ സ്ട്രൈയിഞ്ച് അഡിക്ഷന്’ എന്ന ടിവി ഷോയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു നിക്കോള്‍.
ഭിത്തികളുടെ മണം ഇഷ്ടമാണ്. ഒരാഴ്ച്ചക്കിടെ 3.2 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭിത്തി കഴിച്ചിട്ടുണ്ട്. ഭിത്തി കഴിക്കാനുള്ള തോന്നല്‍ ശക്തമാകുമ്പോള്‍ ചെറിയ കഷണങ്ങള്‍ പൊട്ടിക്കാന്‍ ശ്രമിക്കും- യുവതി വിശദീകരിക്കുന്നു.
അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മയുടെ മരണശേഷമാണ് ഈ സ്വഭാവം തുടങ്ങിയത്.
സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും വീടുകളില്‍ പോയാലും ആസക്തി നിയന്ത്രിക്കാനാകില്ലെന്നു നിക്കോള്‍ പറയുന്നു. എന്തായാലും യുവതിയുടെ ഈ ശീലം കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമെന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു.